അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
Sunday, October 27, 2024 3:52 PM IST
കൊല്ലം: അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് ശനിയാഴ്ച വൈകുന്നേരം മുതൽ മീനുകൾ ചത്തുപൊങ്ങിയത്. ഇന്നു രാവിലെയോടെ വലിയ തോതിൽ ചത്ത മീനുകൾ കരയ്ക്കടിഞ്ഞുതുടങ്ങി.
തുടർന്ന് ഫിഷറീസ് അധികൃതരെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി. കായലിൽ രാസമാലിന്യങ്ങൾ തള്ളുന്നതാണ് മീനുകൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.