ആ​ല​പ്പു​ഴ: യു​വ​തി​യെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ്ണ​ഞ്ചേ​രി കാ​വു​ങ്ക​ൽ ക​ണ്ണാ​ട്ടു ക​വ​ല​യ്ക്കു സ​മീ​പം പൂ​ജ​പ​റ​മ്പ് വീ​ട്ടി​ൽ ജ്യോ​തി​ഷി​ന്‍റെ ഭാ​ര്യ ശ്രു​തി​ദേ​വി (32) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ ശ്രു​തി ഉ​റ​ക്ക​മു​ണാ​രാ​ത്ത​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​മ്പു ക​ടി​യേ​റ്റ​താ​ണെ​ന്നു സം​ശ​യ​മു​ണ്ട്. രാ​ത്രി ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ് ശ്രു​തി കി​ട​ന്നി​രു​ന്ന​ത്.

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് ജ്യോ​തി​ഷ്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.