തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തെ ഫി​നി​ഷ് ചെ​യ്യാ​നു​ള്ള ബി​ജെ​പി​യു​ടെ ട്രോ​ജ​ൻ കു​തി​ര​യാ​ണ് സു​ധാ​ക​ര​നെ​ന്ന് റി​യാ​സ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ​നി​ന്നു കൊ​ണ്ട് സു​ധാ​ക​ര​ൻ ബി​ജെ​പി​ക്ക് വേ​ണ്ടി പ​ണി​യെ​ടു​ക്കു​ക​യാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് പോ​കു​ന്ന​വ​രോ​ട് മാ​ത്ര​മാ​ണ് സു​ധാ​ക​ര​ന് അ​ല​ർ​ജി. ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന​വ​രോ​ട് സു​ധാ​ക​ര​ൻ മു​ഖം ചു​ളി​ക്കു​ന്ന​ത് പോ​ലു​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സു​ധാ​ക​ര​ന്‍റെ കൊ​ല​വി​ളി പ്ര​സം​ഗ​ത്തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പ​ര​സ്യ​മാ​യി ആ​ളു​ക​ളെ കൊ​ല്ലു​മെ​ന്ന് പ​റ​യു​ന്ന​ത് ഗൗ​ര​വു​ള്ള വി​ഷ​യ​മാ​ണെ​ന്നും ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ല​വി​ളി മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. കൊ​ല​വി​ളി ന​ട​ത്തി​യ​ത് ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളു​ടെ വ​ക​യി​ലെ ബ​ന്ധു​വാ​യി​രു​ന്നെ​ങ്കി​ൽ പോ​ലും ഒ​രാ​ഴ്ച​ത്തെ രാ​ത്രി ച​ർ​ച്ച മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യേ​നെ എ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.