ആ​ല​പ്പു​ഴ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഡോ​ക്ട​റെ ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്ന് നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട് മ​ധു​ര സ്വ​ദേ​ശി കേ​ശ​വ് ര​മ​ണ​നെ​യാ​ണ് (28) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്താ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന വി​വ​രം മ​റ​ച്ചു​വ​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​വാ​ഹ ആ​വ​ശ്യം യു​വ​തി ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​വാ​ഹം ഉ​റ​പ്പി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ജോ​ലി ഉ​പേ​ക്ഷി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഡോ​ക്ട​ര്‍.