പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​മു​ര​ളീ​ധ​ര​നെ നി​ര്‍​ദേ​ശി​ച്ച് ഡി​സി​സി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന​യ​ച്ച ക​ത്ത് പു​റ​ത്തു​വ​ന്ന​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. കെ.​മു​ര​ളീ​ധ​ര​ന്‍ കേ​ര​ള​ത്തി​ലെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കാ​ന്‍ യോ​ഗ്യ​നാ​യ വ്യ​ക്തി ത​ന്നെ​യാ​ണ്.

യു​ഡി​എ​ഫി​ന​ക​ത്ത് ഇ​ത്ത​ര​ത്തി​ല്‍ പ​ല പേ​രു​ക​ളും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നും ക​ത്തി​ല്‍ താ​ന്‍ മോ​ശം സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടോ എ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു. ക​ത്ത് ക​ണ്ടി​ട്ടി​ല്ല. അ​തി​ലെ വി​ശ​ദാം​ശ​ങ്ങ​ളും അ​റി​യി​ല്ല. മു​ര​ളീ​ധ​ര​ന്‍റെ പേ​ര് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ എ​ന്താ​ണ് തെ​റ്റ്. സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ത​ന്നെ മു​ര​ളീ​ധ​ര​നെ പോ​യി ക​ണ്ട​താ​ണ്.

ക​ത്തി​ല്‍ താ​ന്‍ മോ​ശം സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ച രാ​ഹു​ല്‍ അ​ങ്ങ​നെ​യു​ണ്ടെ​ങ്കി​ല്‍ അ​ത് ഗൗ​ര​വ​മാ​യ കാ​ര്യ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ഈ ​ക​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ന്‍ പ​റ​ഞ്ഞു.