കാ​സ​ർ​ഗോ​ഡ്: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ വ​രു​ന്ന​തി​നി​ടെ ട്രാ​ക്കി​ലേ​ക്ക് ലോറി ക​യ​റ്റി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തി​രു​വ​ന​ന്ത​പു​രം - കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ലോ​ടു​ന്ന ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.35 നാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​ൻ ക​ട​ന്ന് വ​രു​മ്പോ​ൾ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ട്രാ​ക്കി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന വാ​ഹ​നം ക​യ​റി​യ​താ​ണ് ആ​ശ​ങ്ക പ​ര​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ലോ​ക്കോ പൈ​ല​റ്റ് സ​ന്ധ​ൻ ബ്രേ​ക്ക് ഇ​ട്ട​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​മാ​ണം ന​ട​ന്നു വ​രു​ക​യാ​ണ്.

ഇ​തി​നാ​യി കൊ​ണ്ടു വ​ന്ന കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് യ​ന്ത്ര​മ​ട​ങ്ങി​യ വാ​ഹ​ന​മാ​ണ് ട്രാ​ക്കി​ലേ​ക്ക് ക​യ​റി​യ​ത്. വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.