ബം​ഗ​ളൂ​രു : അ​ന​ധി​കൃ​ത​മാ​യി ഇ​രു​മ്പ​യി​ര് ക​ട​ത്തി​യ കേ​സി​ൽ കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ഷ് കൃ​ഷ്ണ സെ​യി​ലി​ന് ഏ​ഴ് വ​ർ​ഷം ത​ട​വ്. ബം​ഗ​ളൂ​രു​വി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

സെ​യി​ലി​നെ​യും അ​ന്ന് ബെ​ല​കെ​രി തു​റ​മു​ഖ ഡ​യ​റ​ക്ട​റാ​യി​രു​ന്ന മ​ഹേ​ഷ്‌ ബി​ലി​യ അ​ട​ക്കം മ​റ്റ് ആ​റു പേ​രെ​യും കോ​ട​തി ശി​ക്ഷി​ച്ചു. ബെ​ലെ​കെ​രി തു​റ​മു​ഖം വ​ഴി അ​റു​പ​തി​നാ​യി​രം കോ​ടി രൂ​പ​യെ​ങ്കി​ലും മ​തി​പ്പ് വ​രു​ന്ന ഇ​രു​മ്പ​യി​ര് ക​ട​ത്തി​യെ​ന്ന​താ​ണ് സ​തീ​ഷ് കൃ​ഷ്ണ സെ​യി​ലി​നെ​തി​രാ​യ കേ​സ്.

ബെ​ല്ലാ​രി​യി​ൽ നി​ന്ന് ഖ​ന​നം ചെ​യ്തെ​ടു​ത്ത ഇ​രു​മ്പ​യി​ര് കാ​ർ​വാ​റി​ലെ ബെ​ലെ​കെ​രി തു​റ​മു​ഖം വ​ഴി​യാ​ണ് ക​ട​ത്തി​യ​ത്. തു​ച്ഛ​മാ​യ റോ​യ​ൽ​റ്റി മാ​ത്രം ന​ൽ​കി ഇ​രു​മ്പ​യി​ര് വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്ത​തി​ലൂ​ടെ സ​ർ​ക്കാ​രി​ന് ഭീ​മ​മാ​യ ന​ഷ്ട​മു​ണ്ടാ​യി എ​ന്നാ​ണ് കേ​സ്.

ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​ന് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​ല​ട​ക്കം നേ​തൃ​ത്വം ന​ൽ​കി​യ​ത് കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ഷ് കൃ​ഷ്ണ സെ​യി​ലാ​യി​രു​ന്നു.