പൂ​ന: ഇ​ടം മാ​റി എ​ന്നാ​ല്‍ വി​ധി മാ​റി​യി​ല്ല. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ലും ഇ​ന്ത്യ​ക്ക് തോ​ല്‍​വി. 359 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യവു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്‌​സ് 245 റ​ണ്‍​സി​ന് അ​വ​സാ​നി​ച്ചു. 113 റ​ണ്‍​സ് തോ​ല്‍​വി ഇ​ന്ത്യ ഏ​റ്റു​വാ​ങ്ങി​തോ​ടെ ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ക​യാ​ണ് ന്യൂ​സി​ല​ന്‍​ഡ്.

ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ അ​വ​രു​ടെ ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര നേ​ട്ട​മാ​ണി​ത്. മൂ​ന്ന് ടെ​സ്റ്റ് മ​ത്‌​സ​ര​ങ്ങ​ളി​ല്‍ നേ​ര​ത്തെ ബം​ഗ​ളൂ​രും അ​വ​ര്‍ വി​ജ​യം കൈ​പി​ടി​യി​ലാ​ക്കി​യി​രു​ന്നു. ര​ണ്ടാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ന് സ​മാ​ന​മാ​യി മി​ച്ച​ല്‍ സാ​ന്‍റ്ന​ര്‍ ആ​ണ് ഇ​ത്ത​വ​ണ​യും ഇ​ന്ത്യ​യു​ടെ മു​ന്‍​നി​ര​യെ ത​ക​ര്‍​ത്ത​ത്.

ഈ ​പ​രാ​ജ​യത്തോടെ ഇ​ന്ത്യ​യു​ടെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ല്‍ സാ​ധ്യ​ത മ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വ​രും മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​വും ക​ണ​ക്കു​ക​ളി​ലെ ക​ളി​യും ഇ​ത് നി​ര്‍​ണ​യി​ക്കും.

നേ​ര​ത്തെ, അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 198 റ​ണ്‍​സു​മാ​യി ബാ​റ്റിം​ഗ് പു​ന​രാം​ഭി​ച്ച ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ഇ​ന്നിം​ഗ്സ് 255ല്‍ ​അ​വ​സാ​നി​ച്ചി​രു​ന്നു. ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ മി​ക​ച്ച ബോം​ളിം​ഗി​ല്‍ ആ​ണ് കി​വീ​സ് വീ​ണ​ത്. ഇ​തോ​ടെ 359 റ​ണ്‍​സ്ആ​യി ഇ​ന്ത്യ​യു​ടെ വി​ജ​യ​ല​ക്ഷ്യം.

ഏ​ക​ദി​ന​ശൈ​ലി​യി​ല്‍ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് പ​ക്ഷേ ക്യാ​പ്റ്റ​നെ തു​ട​ക്ക​ത്തി​ലെ ന​ഷ്ട​മാ​യി. എ​ട്ട് റ​ണ്‍​സാ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ സ​മ്പാ​ദ്യം. ഹി​റ്റ്മാ​നെ സാ​ന്‍റ്ന​ര്‍ വി​ല്‍​യം​ഗിന്‍റെ കൈ​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം സെ​ഷ​നി​ല്‍ ഗി​ല്ലി​നെ​യും സാ​ന്‍റ്ന​ര്‍ മ​ട​ക്കി.

ഋ​ഷ​ഭ് പ​ന്ത് സ്‌​കോ​ര്‍ ചെ​യ്യും മു​മ്പ് റ​ണ്ണൗ​ട്ടാ​യി. വി​രാ​ട് കോ​ഹ്‌ലി വീ​ണ്ടും സാ​ന്‍റ്ന​റിന്‍റെ സ്പി​ന്‍ കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ടു. സ​ര്‍​ഫ​റാ​സ് ഖാ​നെ​യും(​ഒ​മ്പ​ത്) അ​ദ്ദേ​ഹം വി​ക്ക​റ്റ് മു​ന്നി​ല്‍ കു​രു​ക്കി. പി​ന്നാ​ലെ അ​ശ്വ​നെ​യും സാ​ന്‍റ്ന​ര്‍ പു​റ​ത്താ​ക്കി.

ബൗ​ളിം​ഗി​ല്‍ എ​ന്ന​തു​പോ​ലെ ബാ​റ്റിം​ഗി​ലും ജ​ഡേ​ജ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ. 42 റ​ണ്‍​സാ​യി​രു​ന്നു അ​ദ്ദേ​ഹം പൊ​രു​തി നേ​ടി​യ​ത്. ന്യൂ​സി​ല​ന്‍​ഡി​നാ​യി സാ​ന്‍റ്ന​ര്‍ ആ​റും അ​ജാ​സ് പ​ട്ടേ​ല്‍ ര​ണ്ടും ഗ്ലെ​ന്‍ ഫി​ലി​പ്‌​സ് ഒ​രു വി​ക്ക​റ്റും നേ​ടി. നേ​ര​ത്തെ, ജ​യ്‌​സ്വാ​ള്‍ ഇ​ന്ത്യ​യ്ക്കാ​യി 77 റ​ണ്‍​സ് നേ​ടി​യി​രു​ന്നു.