പാ​ല​ക്കാ​ട്: മ​ണ്ഡ​ല​ത്തി​ലെ ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പി.​സ​രി​ൻ മി​ടു​മി​ടു​ക്ക​നാ​യ സ്ഥാ​നാ​ർ​ഥി​യെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഇ​രു​വ​രും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​നി​ടെ​യാ​ണ് സ​രി​നെ മി​ടു​മി​ടു​ക്ക​നെ​ന്ന് വെ​ള്ളാ​പ്പ​ള്ളി വി​ശേ​ഷി​പ്പി​ച്ച​ത്.

പാ​ല​ക്കാ​ട് മൂ​ന്ന് മു​ന്ന​ണി​യും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കോ​ണ്‍​ഗ്ര​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി​യാ​ണെ​ന്നും ആ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​റി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. സ​മൂ​ഹ നീ​തി​യെ കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ ജ​യി​ലി​ൽ ആ​ക്കാ​ൻ ശ്ര​മി​ച്ചു.

ച​ത്ത കു​തി​ര​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നും അ​തു​കൊ​ണ്ട് കൂ​ടു​ത​ലൊ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താനും കോൺ​ഗ്രസുമായി അകൽച്ചയിലാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

സ​ന്ദ​ർ​ശ​നം വ്യ​ക്തി​പ​ര​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളിയെ ക​ണ്ട് ദി​വ​സം തു​ട​ങ്ങാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ച​തെ​ന്നും കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് സ​രിന്‍ പ്ര​തി​കരിച്ചു. ന​ല്ല മാ​റ്റ​ത്തി​ന് വേ​ണ്ടി ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ​ന്നും സ​രി​ൻ പറഞ്ഞു.