ചെ​ന്നൈ: ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ ത​മി​ഴ്നാ​ട് മു​ൻ ഡി​ജി​പി​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ. മു​ൻ ഡി​ജി​പി ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ മ​ക​ൻ അ​രു​ൺ ആ​ണ് ചെ​ന്നൈ​യി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്.

നൈ​ജീ​രി​യ​ൻ പൗ​ര​ന്മാ​രാ​യ ര​ണ്ട് പേ​ർ​ക്കൊ​പ്പം ന​ന്ദ​മ്പാ​ക്ക​ത്ത് നി​ന്നാ​ണ് അ​രു​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 3.8 ഗ്രാം ​കൊ​ക്കെ​യ്നും ഒ​രു ല​ക്ഷം രൂ​പ​യും ര​ണ്ട് ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

അ​രു​ണി​നൊ​പ്പം എ​സ്. മേ​ഗ്ലാ​ൻ, ജോ​ൺ എ​സി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ആ​ന്ധ്ര​യി​ൽ നി​ന്നു​മാ​ണ് ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല സി​ന്ത​റ്റി​ക് ല​ഹ​രി​ക​ൾ ചെ​ന്നൈ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് നി​ല​വി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.