കൊ​ച്ചി: പ​റ​വൂ​രി​ൽ പു​ഴ​യി​ൽ വീ​ണ് കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാ​ട്ടു​മ്മ​ൽ തു​രു​ത്ത് സ്വ​ദേ​ശി കു​ഞ്ഞൂ​ഞ്ഞാ​ണ് മ​രി​ച്ച​ത്. 73 വ​യ​സാ​യി​രു​ന്നു

പ​റ​വൂ​ർ മാ​ട്ടു​മ​ലി​ലാ​ണ് സം​ഭ​വം. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പു​ഴ​യി​ൽ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ്കൂ​ബ ഡൈ​വേ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സും, അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പു​ഴ​യു​ടെ സ​മീ​പം മാ​ലി​ന്യം ക​ള​യാ​ൻ പോ​യ കു​ഞ്ഞൂ​ഞ്ഞ് അ​ബ​ദ്ധ​ത്തി​ൽ പു​ഴ​യി​ൽ വീ​ണ​താ​കാം എ​ന്നാ​ണ് നി​ഗ​മ​നം.