ആ​ല​പ്പു​ഴ: മാ​ല മോ​ഷ​ണ കേ​സ് പ്ര​തി​ പോ​ലീ​സ് അ​റ​സ്റ്റി​ൽ. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ൽ കി​ഴ​ക്കേ പ​ണ്ടാ​ര​ക്കാ​ട്ടി​ൽ അ​ൻ​സാ​ർ (44) ആ​ണ് പി​ടി​യി​ലാ​യ​ത്. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രി​യാ​യ ര​മ​ണി​യ​മ്മ​യു​ടെ (77) മാ​ല​യാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 23നാ​ണ് ഇ​യാ​ൾ വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. പൂ​ച്ചാ​ക്ക​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ് സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്റെ നേ​തൃ​ത്ത്വ​ത്തി​ല്‍ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് ഫ്രാ​ൻ​സീ​സ്, അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​മ്പി​ളി, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കിം​ഗ് റി​ച്ചാ​ർ​ഡ്, ബി​ജോ​യ്, ജി​ബി​ൻ സി ​മാ​ത്യു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.