മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 139 കോ​ടി രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീം (​എ​സ്എ​സ്ടി) ക​ണ്ടെ​ത്തി.

ഒ​രു ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു സ്വ​ർ​ണ​ക്ക​ട​ത്ത്. സ​ഹ​ക​ർ​ന​ഗ​ർ മേ​ഖ​ല​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ സ്വ​ർ​ണം നി​യ​മാ​നു​സൃ​ത​മാ​യ​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഒ​രു ജ്വ​ല്ല​റി ഉ​ട​മ രം​ഗ​ത്തു​വ​ന്നു.

ന​വം​ബ​ർ 20ന് ​ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​ത്തി​ൽ എ​സ്എ​സ്ടി​മാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.