മും​ബൈ: ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ബോ​ര്‍​ഡ​ര്‍ ഗാ​വ​സ്‌​ക്ക​ര്‍ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 18 അം​ഗ ടീ​മി​ൽ രോ​ഹി​ത് ശ​ര്‍​മ ക്യാ​പ്റ്റ​നും ജ​സ്പ്രീ​ത് ബും​റ വൈ​സ് ക്യാ​പ്റ്റ​നു​മാ​ണ്. ബം​ഗാ​ള്‍ ഓ​പ്പ​ണ​ര്‍ അ​ഭി​മ​ന്യു ഈ​ശ്വ​ര​നെ ഉ​ള്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നും പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി​ക്കും സ്പി​ന്ന​ര്‍ കു​ല്‍​ദീ​പ് യാ​ദ​വി​നും ടീ​മി​ല്‍ ഇ​ട​മി​ല്ല.

കെ.​എ​ല്‍.​രാ​ഹു​ലും സ​ര്‍​ഫ​റാ​സ് ഖാ​നും ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. റി​സ​ര്‍​വ് താ​ര​ങ്ങ​ളാ​യി പേ​സ​ര്‍​മാ​രാ​യ മു​കേ​ഷ് കു​മാ​ര്‍, ന​വ​ദീ​പ് സെ​യ്നി, ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​രെ​യും ടീ​മി​ലു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​വം​ബ​ര്‍ 22ന് ​പെ​ര്‍​ത്തി​ലാ​ണ് ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ആ​ദ്യ ടെ​സ്റ്റ്. ഡി​സം​ബ​ര്‍ ആ​റ് മു​ത​ല്‍ ര​ണ്ടാം ടെ​സ്റ്റ്(​ഡേ നൈ​റ്റ്) അ​ഡ്‌​ലെ​യ്ഡി​ല്‍ ന​ട​ക്കും. ഡി​സം​ബ​ര്‍ 14 മു​ത​ല്‍ ബ്രി​സ്ബേ​നി​ല്‍ മൂ​ന്നാം ടെ​സ്റ്റും 26ന് ​മെ​ല്‍​ബ​ണി​ല്‍ നാ​ലാം ടെ​സ്റ്റും ജ​നു​വ​രി മൂ​ന്നി​ന് സി​ഡ്നി​യി​ല്‍ അ​ഞ്ചാം ടെ​സ്റ്റും ന​ട​ക്കും.

ഇ​ന്ത്യ​ൻ ടീം: ​രോ​ഹി​ത് ശ​ർ​മ്മ (ക്യാ​പ്റ്റ​ൻ), ജ​സ്പ്രീ​ത് ബും​റ (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, അ​ഭി​മ​ന്യു ഈ​ശ്വ​ര​ൻ, ശു​ഭ്മാ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ.​രാ​ഹു​ൽ, റി​ഷ​ഭ് പ​ന്ത്, സ​ർ​ഫ​റാ​സ് ഖാ​ൻ, ധ്രു​വ് ജു​റെ​ൽ, ആ​ർ.​അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ഹ​മ്മ​ദ് സി​റാ​ജ്, ആ​കാ​ശ് ദീ​പ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ഹ​ർ​ഷി​ത് റാ​ണ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ.