കൊ​ച്ചി: ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ നാ​ണം​കെ​ടു​ത്തി ബം​ഗ​ളൂ​രു എ​ഫ്‌​സി. ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ വി​ജ​യം. എ​ട്ടാം മി​നി​റ്റി​ൽ മു​ൻ ബ്ലാ​സ്റ്റേ​ഴ്സ് താ​രം കൂ​ടി​യാ​യ ഹോ​ർ​ഹെ പെ​രേ​ര ഡ​യ​സാ​ണ് ബം​ഗ​ളൂ​രു​വി​നാ​യി ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്.

ഗോ​ൾ വ​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ ബ്ലാ​സ്റ്റേ​ഴ്സ് ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചു. ആ​ദ്യ പ​കു​തി തീ​രാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ അ​തി​നു ഫ​ല​വും വ​ന്നു. കൊ​മ്പ​ൻ പ​ട തി​രി​ച്ച​ടി​ച്ചു. ജീ​സ​സ് ജി​മെ​ന​സാ​ണ് വ​ല ച​ലി​പ്പി​ച്ച​ത്. പെ​നാ​ൽ​റ്റി​യി​ൽ നി​ന്നാ​ണ് ഗോ​ളി​ന്‍റെ പി​റ​വി. ബം​ഗ​ളൂ​രു ബോ​ക്സി​ലേ​ക്കു ക​യ​റി​യ ക്വാ​മി പെ​പ്ര​യെ രാ​ഹു​ൽ ഭേ​കെ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു അ​നു​കൂ​ല കി​ക്ക്.

എ​ഡ്ഗാ​ർ മെ​ൻ​ഡ​സി​ന്‍റെ ഇ​ര​ട്ട​ഗോ​ളും (74, 90+4) കൂ​ടെ വ​ന്ന​തോ​ടെ ബം​ഗ​ളൂ​രു എ​ഫ്‍​സി ത​ക​ർ​പ്പ​ൻ വി​ജ​യം സ്വ​ന്ത​മാ​ക്കി. ജ​യ​ത്തോ​ടെ ആ​റ് ക​ളി​ക​ളി​ല്‍ അ​ഞ്ച് ജ​യ​വും ഒ​രു സ​മ​നി​ല​യും അ​ട​ക്കം 16 പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു എ​ഫ്സി ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ചു. ആ​റ് ക​ളി​ക​ളി​ല്‍ ര​ണ്ട് ജ​യ​വും ര​ണ്ട് തോ​ല്‍​വി​യും ര​ണ്ട് സ​മ​നി​ല​യു​മു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് എ​ട്ട് പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ്.