തി​രു​വ​ന​ന്ത​പു​രം : മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണം അ​വ​സാ​നി​ച്ചു. പാ​ല​ക്കാ​ട് 16 സ്ഥാ​നാ​ർ​ഥി​ക​ളും ചേ​ല​ക്ക​ര​യി​ൽ ഒ​മ്പ​ത് സ്ഥാ​നാ​ർ​ഥി​ക​ളും വ​യ​നാ​ട്ടി​ൽ 21 സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

പാ​ല​ക്കാ​ട്ട് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​വ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ (കോ​ൺ​ഗ്ര​സ്), സി.​കൃ​ഷ്ണ​കു​മാ​ർ (ബി​ജെ​പി), ഡ​മ്മി സ്ഥാ​നാ​ർ​ഥി​ക​ളാ​യി കെ.​ബി​നു മോ​ൾ (സി​പി​എം), കെ.​പ്ര​മീ​ള കു​മാ​രി (ബി​ജെ​പി), സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി ഡോ.​പി.​സ​രി​ൻ, എ​സ്.​സെ​ൽ​വ​ൻ, ആ​ർ.​രാ​ഹു​ൽ, സി​ദ്ദീ​ഖ്, ര​മേ​ഷ് കു​മാ​ർ, എ​സ്. സ​തീ​ഷ്, ബി.​ഷ​മീ​ർ, രാ​ഹു​ൽ ആ​ർ. മ​ണ​ല​ടി വീ​ട്. 16 സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി ആ​കെ 27 സെ​റ്റ് പ​ത്രി​ക​ക​ളാ​ണ് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്.

ചേ​ല​ക്ക​ര​യി​ൽ ഒ​മ്പ​ത് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​പ​ര​നി​ല്ലെ​ങ്കി​ലും ഹ​രി​ദാ​സ് എ​ന്നൊ​രാ​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. യു.​ആ​ർ. പ്ര​ദീ​പ്(​സി​പി​എം), ര​മ്യ ഹ​രി​ദാ​സ് (കോ​ൺ​ഗ്ര​സ്), കെ.​ബാ​ല​കൃ​ഷ്ണ​ൻ (ബി​ജെ​പി)​എ​ന്നി​വ​രാ​ണ് പ്ര​ധാ​ന മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ.

സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി എ​ൻ.​കെ.​സു​ധീ​ർ, സു​നി​ത, എം.​എ.​രാ​ജു, ഹ​രി​ദാ​സ​ൻ, പ​ന്ത​ളം രാ​ജേ​ന്ദ്ര​ൻ, കെ.​ബി.​ലി​ന്‍റേ​ഷ് എ​ന്നി​വ​രും പ​ത്രി​ക ന​ൽ​കി​യി​ട്ടു​ണ്ട്. ആ​കെ 15 സെ​റ്റ് പ​ത്രി​ക​യാ​ണ് ചേ​ല​ക്ക​ര​യി​ൽ ല​ഭി​ച്ച​ത്.

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ 21 പേ​രാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്. പ്രി​യ​ങ്ക ഗാ​ന്ധി (കോ​ണ്‍​ഗ്ര​സ്), സ​ത്യ​ന്‍ മൊ​കേ​രി (ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ), ന​വ്യാ ഹ​രി​ദാ​സ് (ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി) തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഒ​ക്ടോ​ബ​ര്‍ 28 ന് ​ന​ട​ക്കും. ഒ​ക്ടോ​ബ​ര്‍ 30 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന​കം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാം. തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ ചി​ത്രം ല​ഭി​ക്കും.