തൃ​ശൂ​ർ: ചേ​ല​ക്ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ലാ​സ്റ്റി​ക് ഫ്ല​ക്സ് വ​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ബി​ജെ​പി തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​നീ​ഷ്കു​മാ​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഫ്ല​ക്‌​സ് പ്ലാ​സ്റ്റി​ക്കി​ല്‍ പ്രി​ന്‍റ് ചെ​യ്യ​രു​തെ​ന്ന ഹൈ​ക്കോ​ട​തി നി​യ​മം ലം​ഘി​ച്ചെ​ന്നും തു​ണി​യി​ല്‍ പ്രി​ന്‍റ് ചെ​യ്യ​ണ​മെ​ന്ന നി​യ​മം എ​ല്‍​ഡി​എ​ഫ് പാ​ലി​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി യു.​ആ​ര്‍. പ്ര​ദീ​പി​നെ​തി​രെ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​കൃ​തി​ക്കി​ണ​ങ്ങാ​ത്ത പ്ലാ​സ്റ്റി​ക് ഫ്ല​ക്‌​സ് പ്രി​ന്‍റ് ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന സ്ത്രീ​ക​ളെ നി​ര്‍​ബ​ന്ധി​ച്ചു കൊ​ണ്ടു​വ​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.