പാ​ല​ക്കാ​ട്: സി​പി​എം നേ​തൃ​ത്വ​വു​മാ​യി പി​ണ​ങ്ങി പാ​ർ​ട്ടി വി​ടു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഏ​രി​യാ ക​മ്മി​റ്റി​യം​ഗം അ​ബ്ദു​ൾ ഷു​ക്കൂ​ർ പാ​ർ​ട്ടി വി​ടി​ല്ല. അ​ബ്ദു​ൾ ഷു​ക്കൂ​റു​മാ​യി സി​പി​എം നേ​തൃ​ത്വം ന​ട​ത്തി​യ അ​നു​ന​യ നീ​ക്കം ഫ​ലം ക​ണ്ട​തോ​ടെ തീ​രു​മാ​നം അ​ദ്ദേ​ഹം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

പാ​ല​ക്കാ​ട് ഓ​ട്ടോ ടാ​ക്സി യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​റും മു​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​ണ് ഷു​ക്കൂ​ർ. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​സ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു.

സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​ര​സ്യ നി​ല​പാ​ടെ​ടു​ത്താ​ണ് അ​ബ്ദു​ൾ ഷു​ക്കൂ​ർ രാ​ജി​പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.