കോഴ ആരോപണം പരിശോധിക്കും, ശരിയാണെങ്കിൽ ഗുരുതരമായ കാര്യം: ടി.പി. രാമകൃഷ്ണൻ
Friday, October 25, 2024 10:35 AM IST
തിരുവനന്തപുരം: എൻസിപി എംഎൽഎ തോമസ് കെ. തോമസിനെതിരായ കോഴയാരോപണത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ആരോപണം പരിശോധിക്കുമെന്നും ശരിയാണെങ്കിൽ ഗുരുതരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുപോയത്. മുന്നണിയുടെ മുന്നിലേക്ക് ഈ വിഷയം വന്നിട്ടില്ല. മന്ത്രിസ്ഥാനം ആർക്കും ഉറപ്പ് നൽകിയിട്ടില്ല. മന്ത്രിസ്ഥാനം മുന്നണിയിലല്ല, അതാത് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും ടി.പി. രാമകൃഷ്ണൻ ഒരു വാർത്താ ചാനലിനോടു വ്യക്തമാക്കി.
ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ തോമസ് കെ. തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യം അറിയിച്ചത്.