കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ൾ ആ​റാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​നാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി ഇ​ന്നു സ്വ​ന്തം ത​ട്ട​ക​മാ​യ കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ.

ചി​ര വൈ​രി​ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്സി​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് എ​ട്ടു പോ​യി​ന്‍റാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 13 പോ​യി​ന്‍റാ​ണ് ബം​ഗ​ളൂ​രു​വി​നു​ള്ള​ത്.

നോ​ഹ് സ​ദൗ​യി-​ഖ്വാ​മെ പെ​പ്ര-​ജെ​സ്യൂ​സ് ജി​മെ​നെ​സ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന വി​ദേ​ശ ആ​ക്ര​ണ കൂ​ട്ടു​കെ​ട്ടാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ല​സ് പോ​യി​ന്‍റ്. ഇ​വ​ർ​ക്കു പി​ന്നി​ൽ മ​ധ്യ​നി​ര​യി​ൽ ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ​യും ഇ​റ​ങ്ങും.

ഐ​എ​സ്എ​ൽ 2024-25 സീ​സ​ണി​ൽ ഇ​തു​വ​രെ തോ​ൽ​വി അ​റി​യാ​ത്ത ഏ​ക ടീ​മാ​ണ് ബം​ഗ​ളൂ​രു എ​ഫ്സി. നാ​ലു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​ക​ട​നം. പ​ഞ്ചാ​ബ് എ​ഫ്സി​യോ​ടു സ്വ​ന്തം ത​ട്ട​ക​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സീ​സ​ണ്‍ തു​ട​ങ്ങി​യ​ത്.