പൊ​ന്നാ​നി: മ​ല​പ്പു​റം മു​ന്‍ എ​സ്.​പി സു​ജി​ത്ത് ദാ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ​യു​ള്ള പീ​ഡ​ന പ​രാ​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പൊ​ന്നാ​നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. പീ​ഡ​ന പ​രാ​തി​യി​ല്‍ ന​ട​പ​ടി വൈ​കു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

വി​ഷ​യ​ത്തി​ല്‍ 10 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി പൊ​ന്നാ​നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പൊ​ന്നാ​നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

മ​ല​പ്പു​റം മു​ന്‍ എ​സ്പി സു​ജി​ത് ദാ​സ്, തി​രൂ​ര്‍ മു​ന്‍ ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി, പൊ​ന്നാ​നി മു​ന്‍ സി​ഐ വി​നോ​ദ് എ​ന്നി​വ​ര്‍ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ള്ളി​യി​രു​ന്നു.