തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​പി മ​ന്ത്രി​സ്ഥാ​ന​ത്തി​ൽ തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ​യ്ക്ക് കു​രു​ക്കാ​യ​ത് നൂ​റു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ര​ണ്ട് എം​എ​ൽ​എ​മാ​രെ കൂ​റു​മാ​റ്റാ​ൻ നീ​ക്കം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ. ഇ​തേ​തു​ട​ർ​ന്നാ​ണ് തോ​മ​സ് കെ.​തോ​മ​സി​ന്‍റെ മ​ന്ത്രി​സ​ഭാ പ്ര​വേ​ശം മു​ഖ്യ​മ​ന്ത്രി അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത്.

അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തേ​ക്ക് ര​ണ്ട് എം​എ​ൽ​എ​മാ​രെ എ​ത്തി​ക്കാ​ൻ 50 കോ​ടി രൂ​പ വീ​തം തോ​മ​സ് കെ. ​തോ​മ​സ് വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നാ​ണ് വി​വ​രം. ഈ ​ഗു​രു​ത​ര ആ​ക്ഷേ​പം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് ചെ​യ്തു.

എം​എ​ൽ​എ​മാ​രാ​യ ആ​ന്‍റ​ണി രാ​ജു​വി​നും കോ​വൂ​ർ കു​ഞ്ഞു​മോ​നു​മാ​ണ് തോ​മ​സ് കെ. ​തോ​മ​സ് പ​ണം വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ൽ ആ​രോ​പ​ണം പൂ​ർ​ണ​മാ​യി നി​ഷേ​ധി​ക്കു​ന്ന ക​ത്ത് തോ​മ​സ് കെ. ​തോ​മ​സ് മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി. സം​ഭ​വം ആ​ന്‍റ​ണി രാ​ജു സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് വി​വ​രം.