പോക്സോ കേസിലെ പ്രതിക്ക് 17 വർഷം തടവ്
Friday, October 25, 2024 6:49 AM IST
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 17 വർഷം കഠിന തടവിനും 70,000രൂപ പിഴയ്ക്കും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചു.
മലയിൻകീഴ് അണപ്പാട് ഇലവിങ്ങം വീട്ടിൽ മണിയൻ എന്നുവിളിക്കുന്ന ദേവരാജിനെയാണ് (55) ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയായ കുട്ടിക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ 17മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2022 ഒക്ടോബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം.
വിവരമറിഞ്ഞ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. എസ്എച്ച്ഒ സന്തോഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.