ശ്രീ​ന​ഗ​ർ: ഗു​ൽ​മാ​ർ​ഗ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഭീ​ക​ര​സം​ഘ​ട​ന​യാ​യ പി​എ​എ​ഫ്എ​ഫ്. ജ​യ്ഷെ മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​മു​ള്ള സം​ഘ​ട​ന​യാ​ണ് പി​എ​എ​ഫ്എ​ഫ്.

ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​ർ​ക്കാ​യി സൈ​ന്യം തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. തെ​ര​ച്ചി​ലി​നാ​യി വ​ന മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ സൈ​നി​ക​രെ എ​ത്തി​ച്ചു. ജ​മ്മു​കാ​ഷ്മീ​രി​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച ഗു​ൽ​മാ​ർ​ഗി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പ​ത്ത് നി​ന്ന് ഭീ​ക​ര​ർ സൈ​നി​ക വാ​ഹ​ന​ത്തി​ന് നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​നി​ക​ർ​ക്ക് നേ​രെ ഭീ​ക​ര​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.