ദാന ചുഴലിക്കാറ്റ് കരതൊട്ടു; ശക്തമായ മഴയും കാറ്റും തുടരുന്നു
Friday, October 25, 2024 5:53 AM IST
ഭുവനേശ്വർ: തീവ്ര ചുഴലിക്കാറ്റായി ദാന കരതൊട്ടു. പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലാണ് ദാന കരതൊട്ടത്. പൂര്‍ണമായും രാവിലെയോടെയാകും ദാന കരതൊടുക.
മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം പിന്നിട്ടു. ഭദ്രക്ക് ഉൾപ്പടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുന്നുണ്ട്. നിലവിൽ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ ശക്തമായ കാറ്റാണ് ഉള്ളത്.
നിരവധി മരങ്ങൾ കടപുഴകി. ആളപായമില്ല. ഏത് സാഹചര്യവും നേരിടാൻ തയാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. രാവിലെ പതിനൊന്നരയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ പ്രവചനകേന്ദ്രം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രിയോടടക്കം ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചിടുകയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികളോടും തീര്‍ഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ്