ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യെ അ​ടു​ത്ത സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. നിലവിലെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ന​വം​ബ​ർ 11-നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ.

സ​ഞ്ജീ​വ് ഖ​ന്ന​യെ അ​ടു​ത്ത സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ക്കു​ന്ന വി​വ​രം കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ എ​ക്‌​സി​ലൂ​ടെ അ​റി​യി​ച്ചു.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് 2019ലാ​ണ് ജ​സ്റ്റീ​സ് ഖ​ന്ന സു​പ്രീം കോ​ട​തി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്. 2025 മെ​യ് 13ന് ​അ​ദ്ദേ​ഹം വി​ര​മി​ക്കും.