ച​ണ്ഡീ​ഗ​ഡ്: ഡ​ൽ​ഹി​യി​ൽ കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. നം​ഗ്ലോ​യി​ൽ നി​ന്ന് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം റോ​ഹ്ത​ക് ജി​ല്ല​യി​ലെ മ​ദീ​ന​യി​ലെ വ​യ​ലി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം ഡ​ൽ​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ബ​ഹു അ​ക്ബ​ർ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ പ്ര​കാ​ശ് ച​ന്ദ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.