പ​ത്ത​നം​തി​ട്ട: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ല​ടി​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ എ​സ്ഐ ഉ​ൾ​പ്പ​ടെ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നു പി​ന്നാ​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​സ്ഐ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഘ​ർ​ഷ​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ങ്കി​ല്ലെ​ന്ന് ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു.