ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യെ നി​യ​മി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നി​ല​വി​ലെ ചീ​ഫ് ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് പു​തി​യ നി​യ​മ​നം. ന​വം​ബ​ർ 10ന് ​ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് വി​ര​മി​ക്കും.

ന​വം​ബ​ർ 11ന് ​സു​പ്രീം കോ​ട​തി​യു​ടെ 51-ാമ​ത് ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. ജ​സ്റ്റീസ് സ​ഞ്ജീ​വ് ഖ​ന്ന​യ്ക്ക് 183 ദി​വ​സം മാ​ത്ര​മാ​ണ് കാ​ലാ​വ​ധി​യു​ണ്ടാ​കു​ക. 2025 മേ​യ് 13ന് ​അ​ദ്ദേ​ഹ​വും വി​ര​മി​ക്കും. 2005ൽ ​ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ അ​ദ്ദേ​ഹം ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം സ്ഥി​രം ജ​ഡ്ജി​യാ​യി.

തു​ട​ർ​ന്ന് 2019 ജ​നു​വ​രി 18 ന് ​അ​ദ്ദേ​ഹ​ത്തെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ച്ചു. സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി ഹ​ൻ​സ് രാ​ജ് ഖ​ന്ന​യു​ടെ അ​ന​ന്ത​ര​വ​നാ​ണ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന.