ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഗു​ൽ​മാ​ർ​ഗി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പ​ത്ത് നി​ന്ന് ഭീ​ക​ര​ർ സൈ​നി​ക വാ​ഹ​ന​ത്തി​ന് നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഒ​രു ഗ്രാ​മീ​ണ​ൻ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​നി​ക​ർ​ക്ക് നേ​രെ ഭീ​ക​ര​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സൈ​ന്യം ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി​യെ​ന്നും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.