രഞ്ജി ട്രോഫി: ബംഗാളിനെതിരായ മത്സരത്തിൽ സഞ്ജു കളിക്കില്ല
Thursday, October 24, 2024 8:02 PM IST
കോൽക്കത്ത: രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ കളിക്കില്ല.
ഉമിനീർ ഗ്രന്ഥിക്ക് ചികിത്സ തേടിയതിനാൽ ശനിയാഴ്ച തുടങ്ങുന്ന മത്സരത്തിൽ സഞ്ജു ഉണ്ടാകില്ലെന്ന് കേരളാ ടീം അധികൃതർ അറിയിച്ചു.
ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് കേരളം. കർണാടകയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.