ക​ൽ​പ്പ​റ്റ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​യ പി.​പി.​ദി​വ്യ​യെ സം​ര​ക്ഷി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. ദി​വ്യ​യ്ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​യി​രി​ക്കും.

അ​ത​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​പി.​ശ​ശി​യാ​യി​രി​ക്കും. ഇ​വ​രു​ടെ ആ​രു​ടെ​യെ​ങ്കി​ലും നി​ർ​ദേ​ശം ഇ​ല്ലെ​ങ്കി​ൽ ക​ണ്ണൂ​രി​ലെ പോ​ലീ​സ് അ​വ​ർ​ക്ക് പ​രി​ര​ക്ഷ ന​ൽ​കി​ല്ല. പി​ടി​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ചാ​ൽ പോ​ലീ​സി​ന് പി​ടി​ക്കാ​ൻ സാ​ധി​ക്കും. അ​വ​ർ നാ​ടൊ​ന്നും വി​ട്ടു​പോ​യി​ട്ടി​ല്ല.

ഗു​ഹ​യി​ലൊ​ന്നും പോ​യി ഒ​ളി​ച്ചി​ട്ടു​മി​ല്ല. ഈ ​നാ​ട്ടി​ൽ ത​ന്നെ ദി​വ്യ​യു​ണ്ട്. പോ​ലീ​സാ​ണ് അ​വ​ർ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്. നാ​ണം കെ​ട്ട മു​ഖ്യ​മ​ന്ത്രി​യാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.