തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​ള​വ്. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ന്ന് ഒ​പ്പി​ട​ണ​മെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ​യി​ലാ​ണ് കോ​ട​തി ഇ​ള​വ് ന​ൽ​കി​യ​ത്.

പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ​തി​നാ​ലാ​ണ് രാ​ഹു​ലി​ന് ഇ​ള​വ് ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യാ​ണ് വോ​ട്ടെ​ടു​പ്പ് തീ​രു​ന്ന​ത് വ​രെ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി ഒ​പ്പി​ടേ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

ജാ​മ്യ വ്യ​വ​സ്ഥ ഇ​ള​വ് ചെ​യ്യു​ന്ന​തി​നെ പോ​ലീ​സ് എ​തി​ർ​ത്തി​രു​ന്നു. ഇ​ള​വ് ന​ൽ​കി​യാ​ൽ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും രാ​ഹു​ലി​നെ​തി​രെ വേ​റെ​യും കേ​സു​ണ്ടെ​ന്ന് കാ​ണി​ച്ച് മ്യൂ​സി​യം പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ട് കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്ക് ഇ​ള​വ് ല​ഭി​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.