പൂ​നെ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് മോ​ശം തു​ട​ക്കം. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ കി​വീ​സ് നേ​ടി​യ 259 റ​ൺ​സി​നു മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 16 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

യ​ശ​സ്വി ജ​യ്സ്വാ​ള്‍ (ആ​റ്), ശു​ഭ്മ​ൻ ഗി​ൽ (10) എ​ന്നി​വ​രാ​ണു ക്രീ​സി​ൽ. ഒ​മ്പ​തു പ​ന്തു​ക​ൾ നേ​രി​ട്ട രോ​ഹി​ത് ശ​ർ​മ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ പു​റ​ത്താ​യി. ടിം ​സൗ​ത്തി​ക്കാ​ണ് വി​ക്ക​റ്റ്. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡി​നാ​യി ഡെ​വ​ൺ കോ​ൺ​വേ (76), ര​ചി​ൻ ര​വീ​ന്ദ്ര (65) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി.

മി​ച്ച​ൽ സാ​ന്‍റ​ന​ർ (33), വി​ൽ യം​ഗ് (18), ഡാ​രി​ൽ മി​ച്ച​ൽ (18), ടോം ​ലാ​ഥം (15) എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന സ്കോ​റ​ർ​മാ​ർ. ഏ​ഴു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ർ.​അ​ശ്വി​നു​മാ​ണ് കി​വീ​ക​ളെ 259ൽ ​ഒ​തു​ക്കി​യ​ത്. ആദ്യ മത്സരം വിജയിച്ച ന്യൂ​സി​ല​ൻ​ഡ് പ​ര​മ്പ​ര​യി​ൽ 1-0 മു​ന്നി​ലാ​ണ്.