മും​ബൈ: ലേ​ബ​ർ ക്യാ​മ്പി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു വീ​ണ് മൂ​ന്നു​പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പു​നെ പിം​പ്രി ചി​ഞ്ച്‌​വാ​ഡ് മേ​ഖ​ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

നി​ർ​മാ​ണ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ബീ​ഹാ​ർ, ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. തൊ​ഴി​ലാ​ളി​ക​ൾ കു​ളി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ താ​ത്കാ​ലി​ക വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.