എഡിഎമ്മിന്റെ മരണത്തിന്റെ കാരണക്കാർ ശിക്ഷിക്കപ്പെടുമെന്ന് ബിനോയ് വിശ്വം
Thursday, October 24, 2024 3:09 PM IST
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന്റെ കാരണക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കുറ്റവാളികളെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാരിനു പറ്റില്ലെന്നും ശിക്ഷിക്കപ്പെടുമെന്നത് എൽഡിഎഫ് കാഴ്ചപ്പാടാണെന്നും പറഞ്ഞ ബിനോയ് വിശ്വം മുഖ്യമന്ത്രി ഇക്കാര്യമാണ് പറഞ്ഞതെന്നും കൂട്ടിച്ചേർത്തു.
അതേസമയം എഡിഎമ്മിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ തലശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതിൽ വാദം തുടരുകയാണ്.