പാ​ല​ക്കാ​ട്‌: പാ​ല​ക്കാ​ട്‌ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​യാ​യി ഡോ. ​പി. സ​രി​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. പാ​ല​ക്കാ​ട് സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യി ആ​ർ​ഡി​ഒ ഓ​ഫീ​സി​ലെ​ത്തി​യാ​ണ്‌ ആ​ർ​ഡി​ഒ എ​സ്. ശ്രീ​ജി​ത്ത് മു​മ്പാ​കെ പ​ത്രി​ക ന​ൽ​കി​യ​ത്.

എ.​കെ. ബാ​ല​ൻ, സി.​കെ. രാ​ജേ​ന്ദ്ര​ൻ, എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ്, കെ.​എ​സ്. സ​ലീ​ഖ, ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു, വി. ​ചെ​ന്ത​മ​രാ​ക്ഷ​ൻ, കെ. ​ബാ​ബു, കെ. ​ശാ​ന്ത​കു​മാ​രി, കെ. ​ബി​നു​മോ​ൾ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക്ക് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കി.

പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം വെ​ള്ളി​യാ​ഴ്‌​ച അ​വ​സാ​നി​ക്കും. 28നാ​ണ്‌ സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന.