റാ​വ​ൽ​പി​ണ്ടി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. 156 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ആ​റു​വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. 31 റ​ൺ​സു​മാ​യി ജാ​മി സ്മി​ത്തും 14 റ​ൺ​സു​മാ​യി ഗ​സ് അ​റ്റ്കി​ൻ​സ​ണു​മാ​ണ് ക്രീ​സി​ൽ. നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ സാ​ജി​ദ് ഖാ​നാ​ണ് ഇം​ഗ്ല​ണ്ടി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ടി​ന് ഓ​പ്പ​ണ​ർ​മാ​രാ​യ സാ​ക്ക് ക്രൗ​ളി​യും (29) ബെ​ൻ ഡ​ക്ക​റ്റും (52) ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ആ​ദ്യ​വി​ക്ക​റ്റി​ൽ 56 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, ക്രൗ​ളി​യെ സ​യിം അ​യൂ​ബി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് നൊ​മാ​ൻ അ​ലി വി​ക്ക​റ്റ് വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ടു. സ്കോ​ർ 70 റ​ൺ​സി​ൽ നി​ല്ക്കെ ഒ​ല്ലി പോ​പ്പി​നെ (മൂ​ന്ന്) വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി സ​ജി​ദ് ഖാ​ൻ വ​ര​വ​റി​യി​ച്ചു. 10 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ ജോ ​റൂ​ട്ടി​നെ​യും (അ​ഞ്ച്) സാ​ജി​ദ് ഖാ​ൻ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ ഇം​ഗ്ല​ണ്ട് ഞെ​ട്ടി.

എ​ന്നാ​ൽ അ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​യി​രു​ന്നു. മി​ക​ച്ച ഫോ​മി​ൽ ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന ബെ​ൻ ഡ​ക്ക​റ്റി​നെ അ​ർ​ധ​സെ​ഞ്ചു​റി​ക്കു പി​ന്നാ​ലെ നൊ​മാ​ൻ അ​ലി വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി. തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ ഹാ​രി ബ്രൂ​ക്കി​നെ (അ​ഞ്ച്) സാ​ജി​ദ് ഖാ​ൻ ബൗ​ൾ​ഡാ​ക്കി​യ​തോ​ടെ ഇം​ഗ്ല​ണ്ട് അ​ഞ്ചി​ന് 98 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ന്നു.

തു​ട​ർ​ന്ന് ബെ​ൻ സ്റ്റോ​ക്സി​നെ കൂ​ട്ടു​പി​ടി​ച്ച് ജാ​മി സ്മി​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ സ്കോ​ർ‌ 118 റ​ൺ​സി​ൽ നി​ല്ക്കെ സ്റ്റോ​ക്സി​നെ (12) ആ​ഘ സ​ൽ​മാ​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് സാ​ജി​ദ് ഖാ​ൻ വീ​ണ്ടും പ്ര​ഹ​ര​മേ​ല്പി​ച്ചു.

21 ഓ​വ​റി​ൽ 78 റ​ൺ​സ് വ​ഴ​ങ്ങി​യാ​ണ് സാ​ജി​ദ് ഖാ​ൻ നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. നൊ​മാ​ൻ അ​ലി 72 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി.