പൂ​ന: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​നു മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ടം. ഒ​ടു​വി​ൽ‌ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ മൂ​ന്നി​ന് 145 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ. 25 റ​ൺ‌​സു​മാ​യി ര​ചി​ൻ ര​വീ​ന്ദ്ര​യും നാ​ലു റ​ൺ​സു​മാ​യി ഡാ​രി​ൽ മി​ച്ച​ലു​മാ​ണ് ക്രീ​സി​ൽ.

ടോം ​ലാ​ഥം (15), ഡെ​വ​ൺ കോ​ൺ​വേ (76), വി​ൽ യം​ഗ് (18) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് കി​വീ​സി​നു ന​ഷ്ട​മാ​യ​ത്. മൂ​ന്നു​വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത് ആ​ർ. അ​ശ്വി​നാ​ണ്. 43 റ​ൺ​സ് വ​ഴ​ങ്ങി​യാ​ണ് അ​ശ്വി​ന്‍റെ മൂ​ന്നു​വി​ക്ക​റ്റ് പ്ര​ക​ട​നം.

പൂ​ന​യി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ന്യൂ​സി​ല​ൻ​ഡി​ന് 32 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ നാ​യ​ക​ൻ ടോം ​ലാ​ഥ​ത്തെ ന​ഷ്ട​മാ​യി. എ​ട്ടാ​മോ​വ​റി​ൽ അ​ശ്വി​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ വി​ൽ യം​ഗു​മാ​യി ചേ​ർ​ന്ന് ഡെ​വ​ൺ കോ​ൺ​വേ സ്കോ​ർ ഉ​യ​ർ​ത്തി.

സ്കോ​ർ 76ൽ ​നി​ല്ക്കെ യം​ഗി​നെ വി​ക്ക​റ്റി​നു പി​ന്നി​ൽ പ​ന്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് അ​ശ്വി​ൻ ആ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. പി​ന്നീ​ട് ര​ചി​ൻ ര​വീ​ന്ദ്ര​യെ കൂ​ട്ടു​പി​ടി​ച്ച കോ​ൺ​വേ ഇ​തി​നി​ടെ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് 62 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി. ഇ​തി​നി​ടെ സ്കോ​ർ 138 റ​ൺ​സി​ൽ നി​ല്ക്കെ, സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന കോ​ൺ​വേ​യെ വീ​ഴ്ത്തി അ​ശ്വി​ൻ വീ​ണ്ടും ര​ക്ഷ​ക​നാ​യി. 141 പ​ന്തി​ൽ 11 ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ൺ​വേ​യു​ടെ ഇ​ന്നിം​ഗ്സ്.