പാ​ല​ക്കാ​ട്: കെ. ​ക​രു​ണാ​കര​ന്‍റെ കു​ടും​ബ​ത്തെ അ​പ​മാ​നി​ച്ച ആ​ളാ​ണ് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ​ന്ന് എ.​കെ. ബാ​ല​ൻ. ക​രു​ണ​കാ​ര​ന്‍റെ സ്മൃ​തിമ​ണ്ഡ​പം സ​ന്ദ​ർ​ശി​ക്കാ​ൻ രാ​ഹു​ൽ ത​യാ​​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​രി​ൻ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ലാ​ണ് സ്മൃ​തിമ​ണ്ഡ​പം സ​ന്ദ​ർ​ശി​ച്ച​ത്. അ​ദ്ദേ​ഹം താ​ല്പ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ പാ​ർ​ട്ടി എ​തി​ർ​ത്തി​ല്ല. ക​രു​ണ​കാ​ര​നെ വേ​ട്ട​യാ​ടി​യ​വ​രാ​ണ് കോ​ൺ​ഗ്ര​സു​കാ​ർ. കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി ഇ​നി​യും ഉ​ണ്ടാ​കും.

സ​തീ​ശ​നെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​ണ്ടോ​യെന്ന് ​അ​ൻ​വ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.