ജ​യ്പൂ​ർ: ന​വം​ബ​ർ 13 ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ​സ്ഥാ​നി​ലെ ഏ​ഴ് സീ​റ്റു​ക​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി.

ജു​ൻ​ജു​നു​വി​ൽ നി​ന്ന് അ​മി​ത് ഓ​ല, രാം​ഗ​ഢി​ൽ നി​ന്ന് ആ​ര്യ​ൻ സു​ബൈ​ർ, ദൗ​സ​യി​ൽ നി​ന്ന് ദീ​ൻ ദ​യാ​ൽ ബൈ​ർ​വ, ഡി​യോ​ളി-​ഉ​നി​യാ​ര​യി​ൽ നി​ന്ന് ക​സ്തൂ​ർ ച​ന്ദ് മീ​ണ, ഖി​ൻ​ശ്വ​റി​ൽ നി​ന്ന് ര​ത്ത​ൻ ചൗ​ധ​രി, സ​ലൂം​ബ​റി​ൽ നി​ന്ന് രേ​ഷ്മ മീ​ണ (എ​സ്ടി), മ​ഹേ​ഷ് റോ​ട്ട് ചോ​രാ​സി​യി​ൽ നി​ന്ന് (എ​സ്ടി) എ​ന്നി​ങ്ങ​നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

കോ​ൺ​ഗ്ര​സ് രാ​ജ​സ്ഥാ​ൻ അ​ധ്യ​ക്ഷ​ൻ ഗോ​വി​ന്ദ് ദോ​ത​സ്ര ‌സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. രാ​ജ​സ്ഥാ​നി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ന​വം​ബ​ർ 13 നും ​വോ​ട്ടെ​ണ്ണ​ൽ ന​വം​ബ​ർ 23 നും ​ന​ട​ക്കും.