തുർക്കി ഭീകരാക്രമണം; മരണസംഖ്യ ആറായി
Thursday, October 24, 2024 12:51 AM IST
അങ്കാറ: തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. രണ്ടു ഭീകരരും മൂന്നു പൗരന്മാരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 14 പേര്‍ക്ക് പരിക്കേറ്റു.
തുര്‍ക്കി എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനത്തിനു സമീപത്താണ് വന്‍സ്ഫോടനം ഉണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടന്ന സ്ഥലത്ത് ഈ ആഴ്ച യുക്രയ്നിലെ ഉന്നത നയതന്ത്രജ്ഞന് സന്ദര്‍ശിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമുഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആയുധമേന്തിയ ഭീകരരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് തുര്‍ക്കി പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്.