ത​ല​ശേ​രി: ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​പി. ദി​വ്യ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​മ്പാ​കെ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൻ മേ​ൽ നാ​ളെ കോ​ട​തി വാ​ദം കേ​ൾ​ക്കും.

ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ പ​ത്ത​നം​തി​ട്ട താ​ഴം​ക​രു​വ​ള്ളി​ൽ മ​ഞ്ജു​ഷ കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്നി​ട്ടു​ണ്ട്. മ​ഞ്ജു​ഷ​യ​ക്ക് വേ​ണ്ടി അ​ഡ്വ. പി.​എം. സ​ജി​ത​യാ​ണ് ആ​ക്ഷേ​പം ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. കെ. ​വി​ശ്വ​ൻ മു​ഖേ​ന​യാ​ണ് ദി​വ്യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.