കാ​യം​കു​ളം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന മൂ​ന്നം​ഗ സം​ഘ​ത്തെ കാ​യം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. കൃ​ഷ്ണ​പു​രം മാ​രൂ​ർ​ത്ത​റ പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ അ​ൻ​വ​ർ ഷാ (27), ​പു​ള്ളി​ക്ക​ണ​ക്ക് ശി​വ​ജി ഭ​വ​നം വീ​ട്ടി​ൽ സ​രി​ത (26), ആ​ല​പ്പു​ഴ ക​ല​വൂ​ർ പ​റ​ച്ചി​റ​യി​ൽ വീ​ട്ടി​ൽ ശ്യം​ജി​ത്ത് (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​പ്പി​ൽ എ​സ്എ​ൻ​ഡി​പി ശാ​ഖ മ​ന്ദി​ര​ത്തി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് ചെ​മ്പ് നി​ർ​മ്മി​ത കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ അ​ൻ​വ​ർ ഷാ​യും സ​രി​ത​യും അ​ടൂ​ർ, പു​ത്തൂ​ർ, കു​മ​ളി, വൈ​ക്കം, വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. മൂ​ന്നാം പ്ര​തി​യാ​യ ശ്യാം​ജി​ത്ത് ആ​ല​പ്പു​ഴ നോ​ർ​ത്ത്,ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

കാ​യം​കു​ളം സി​ഐ അ​രു​ൺ ഷാ, ​എ​സ്ഐ​മാ​രാ​യ ര​തീ​ഷ് ബാ​ബു, വി​നോ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഗി​രീ​ഷ്, നി​ഷാ​ദ്, അ​ഖി​ൽ മു​ര​ളി, അ​രു​ൺ, വി​ഷ്ണു, സോ​നു ജി​ത്ത്, ഗോ​പ​കു​മാ​ർ, ഷി​ബു, അ​മീ​ന തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.