പാ​ല​ക്കാ​ട്: സ​രി​നെ ഒ​പ്പം കൂ​ട്ടി​യ​ത് പാ​ർ​ട്ടി​യു​ടെ അ​ട​വ് ന​യ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി​യെ വി​മ​ർ​ശി​ച്ച​വ​രെ മു​ൻ​പും ഒ​പ്പം കൂ​ട്ടി​യി​ട്ടു​ണ്ടെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് സ​രി​ൻ വി​ജ​യി​ക്കു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​വ​കാ​ശ​പ്പെ​ട്ടു.

പാ​ല​ക്കാ​ട് പി.​വി. അ​ൻ​വ​ർ ഏ​ജി​ന്‍റി​നെ വ​ച്ചാ​ണ് റോ​ഡ് ഷോ​യി​ലേ​ക്ക് ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. മു​സ്ലിം ലീ​ഗ്, എ​സ്ഡി​പി​ഐ, ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി പ്ര​വ​ർ​ത്ത​രാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.