പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വേ​ണ്ടി പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ഡി​എം​കെ​യു​ടെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ലി​നാ​യി​രി​ക്കും പി​ന്തു​ണ​യെ​ന്നും അ​ൻ​വ​ർ പ്ര​ഖ്യാ​പി​ച്ചു.

വ​ർ​ഗീ​യ രാ​ഷ്ട്രീ​യ​ത്തെ ചെ​റു​ക്കാ​ൻ രാ​ഹു​ലി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. എം.​എ​ൻ. മി​ൻ​ഹാ​ജാ​യി​രു​ന്നു പാ​ല​ക്കാ​ട്ടെ ഡി​എം​കെ​യു​ടെ സ്ഥാ​നാ​ർ​ഥി.

എ​ന്നാ​ൽ ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും അ​ൻ​വ​ർ‌ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞാ​ലും ചേ​ല​ക്ക​ര​യി​ലെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും നി​ല​ന്പൂ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.