മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തു​വി​ട്ട് എ​ൻ​സി​പി- അ​ജി​ത് പ​വാ​ർ വി​ഭാ​ഗം. 38 പേ​രു​ടെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

പു​റ​ത്തു​വി​ട്ട 38 പേ​രു​ടെ പ​ട്ടി​ക​യി​ൽ 32 പേ​രും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രാ​ണ്. ഉ​പ​മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ അ​ജി​ത് പ​വാ​ർ ബാ​രാ​മ​തി​യി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും.

മു​തി​ർ​ന്ന നേ​താ​വ് ച​ഗ​ൻ ഭു​ജ്ബ​ൽ യി​യോ​ള മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും. ധ​ന​ഞ്ജ​യ് മു​ണ്ഡെ അ​ന്പേ​ഗാ​വു​ൻ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കും. മ​ണി​ക് റാ​വു കൊ​കാ​ട്ടെ സി​ന്ന​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും.

ന​വം​ബ​ർ 20നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.