അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ മാ​ലി​ന്യ ടാ​ങ്കി​ലെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി അ​ജി​ത് വ​ള്ളി​ക്കോ​ട് (40), പാ​ല​ക്കാ​ട് സ്വ​ദേ​ശി രാ​ജ്‌​കു​മാ​ർ (38) എ​ന്നീ മ​ല​യാ​ളി​ക​ളും ഒ​രു പ​ഞ്ചാ​ബ് സ്വ​ദേ​ശി​യു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ടാ​ങ്ക് വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ർ. അ​ബു​ദാ​ബി അ​ൽ റിം ​ഐ​ല​ന്റി​ലു​ള്ള സി​റ്റി ഓ​ഫ് ലൈ​റ്റ്‌​സ് എ​ന്ന കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്‌​ക്കാ​യി​രു​ന്നു അ​പ​ക​ടം.

അ​ട​ച്ചി​ട്ടി​രു​ന്ന മാ​ലി​ന്യ ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ജി​ത് കാ​ലു​തെ​റ്റി ടാ​ങ്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​ജി​ത്തി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റ് ര​ണ്ടു​പേ​രും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ടാ​ങ്കി​ന് മൂ​ന്ന് മീ​റ്റ​റി​ല​ധി​കം താ​ഴ്ച​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം അ​ബു​ദാ​ബി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കും.