മോ​സ്കോ: യു​ദ്ധ​മ​ല്ല, ലോ​ക സു​ര​ക്ഷ​യ്ക്ക് ച​ർ​ച്ച​യും ന​യ​ത​ന്ത്ര​വും ആ​ണ് ആ​വ​ശ്യ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ലെ​ന്നും ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഒ​ന്നി​ച്ച് നി​ന്ന് ഭീ​ക​ര​വാ​ദ​ത്തെ​യും യു​വാ​ക്ക​ളെ മ​ത​മൗ​ലി​ക​വാ​ദി​ക​ളാ​ക്കാ​നു​ള്ള നീ​ക്ക​ത്തെ​യും നേ​രി​ട​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ബ്രി​ക്സി​ലേ​ക്ക് കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളെ കൊ​ണ്ടു വ​രു​ന്ന​ത് സ​മ​വാ​യ​ത്തി​ലൂ​ടെ​യാ​ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കാ​യി റ​ഷ്യ​യി​ലെ ക​സാ​നി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​ക്ക്‌ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ൻ ഉ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. ശേ​ഷം ഇ​രു​നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. യു​ക്രൈ​നു​മാ​യു​ള്ള സം​ഘ​ർ​ഷം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പു​ടി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.