വ​യ​നാ​ട്: ര​ണ്ട് എം​പി​മാ​രു​ള്ള ഇ​ന്ത്യ​യി​ലെ ഒ​രേ​യൊ​രു മ​ണ്ഡ​ലം വ​യ​നാ​ടാ​യി​രി​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. സ​ഹോ​ദ​രി​ക്കൊ​പ്പം താ​നും വ​യ​നാ​ടി​ന് വേ​ണ്ടി പാ​ർ​ല​മെ​ന്‍റി​ൽ ശ​ബ്ദ​മു​യ​ർ​ത്താ​നു​ണ്ടാ​കു​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലെ റോ​ഡ് ഷോ​യ്ക്കു​ശേ​ഷം ക​ല്‍​പ്പ​റ്റ​യി​ലെ പൊ​തു​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. വ​യ​നാ​ടി​ന്‍റെ അ​നൗ​ദ്യോ​ഗി​ക എം.​പി​യാ​യി​രി​ക്കും താ​ൻ. ത​ന്‍റെ സ​ഹോ​ദ​രി​യെ വ​യ​നാ​ടി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​ണ്.

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ലും അ​നു​ജ​ത്തി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ട്.​വ​യ​നാ​ട്ടി​ലെ ഓ​രോ​രു​ത്ത​രെ​യും സ്വ​ന്തം കു​ടും​ബ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​യാ​ളാ​ണ് പ്രി​യ​ങ്ക.

സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് വേ​ണ്ടി എ​ന്തും ചെ​യ്യാ​ൻ ക​ഴി​യു​ന്ന പ്രി​യ​ങ്ക​യ്ക്ക് കു​ടും​ബ​ത്തി​ന് വേ​ണ്ടി എ​ന്തെ​ല്ലാം ചെ​യ്യാ​നാ​വു​മെ​ന്ന് നി​ങ്ങ​ള്‍​ക്ക് ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണ്. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍​ക്കാ​യി അ​വ​ള്‍ ത​ന്‍റെ പ​ര​മാ​വ​ധി ഊ​ര്‍​ജം വി​നി​യോ​ഗി​ക്കു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.